LiveTV

Live

Kerala

സാന്ത്വനദിനത്തില്‍ സ്നേഹക്ക് സാന്ത്വനമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം

നിരന്തര ചികിത്സ വേണ്ട കുഷ്വന്‍ സിന്‍ഡ്രോം ബാധിച്ച സ്നേഹക്ക് ആദ്യ ഘട്ട സഹായധനമായ 50,000 രൂപയാണ് കൈമാറിയത്.

സാന്ത്വനദിനത്തില്‍ സ്നേഹക്ക് സാന്ത്വനമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം

ലോക സാന്ത്വനദിനത്തില്‍ സ്നേഹക്ക് സാന്ത്വനമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം. കുഷ്വന്‍ സിന്‍ഡ്രോം ബാധിതയായ സ്നേഹ വര്‍ഗീസിന് തണല്‍ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമത്തിലാണ് മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയില്‍ നിന്ന് ലഭിച്ച തുക കൈമാറിയത്.

നിരന്തര ചികിത്സ വേണ്ട കുഷ്വന്‍ സിന്‍ഡ്രോം ബാധിച്ച സ്നേഹക്ക് ആദ്യ ഘട്ട സഹായധനമായ 50,000 രൂപയാണ് കൈമാറിയത്. കുഷ്വന്‍ സിന്‍ഡ്രോം മൂലം വയറ് ക്രമാതീതമായി വലുതാകുന്ന അവസ്ഥയിലാണ് സ്നേഹ.

മൂവാറ്റുപുഴയില്‍ തണല്‍ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ എൽദോ എബ്രഹാം എം.എൽ.എ.യാണ് തുക കൈമാറിയത്. മീഡിയവണിന് വേണ്ടി പി.ആര്‍ ആന്റ് ലീഗല്‍ സീനിയര്‍ മാനേജര്‍ ഷാക്കിര്‍ ജമീല്‍ പരിപാടിയില്‍ പങ്കെടുത്തു. തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിച്ച വളന്റിയർ മീറ്റും പൊതുസമ്മേളനവും നടന്നു.

ചടങ്ങിൽ പ്രളയ ദുരിതാശ്വാസ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തണൽ വാളന്റിയർമാരെ ആദരിച്ചു. ഇലാഹിയ കോളേജ് യൂത്ത് റെഡ്ക്രോസ് വാളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.