LiveTV

Live

Kerala

ശബരിമല; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ച് തിരുവനന്തപുരത്തെത്തി

എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി ശ്രീധരന്‍പിള്ള നയിക്കുന്ന ലോങ് മാര്‍ച്ച് രാവിലെ 11 മണിയോടെ ആലംകോട് നിന്നാണ് ആരംഭിച്ചത്.

ശബരിമല; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ച് തിരുവനന്തപുരത്തെത്തി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍.ഡി.എയും വിവിധ ഹൈന്ദവ സംഘടനകളും നടത്തുന്ന മാര്‍ച്ച് തിരുവനന്തപുരം ജില്ലയിലെത്തി. ആലംകോട് നിന്ന് ആരംഭിച്ച എന്‍ഡിഎ മാര്‍ച്ച് സുരേഷ് ഗോപി എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ വി.എച്ച്.പി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തു.

എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി ശ്രീധരന്‍പിള്ള നയിക്കുന്ന ലോങ് മാര്‍ച്ച് രാവിലെ 11 മണിയോടെ ആലംകോട് നിന്നാണ് ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തോളം ബി.ജെ.പി എന്‍.ഡി.എ പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുത്തു. എംപി സുരേഷ് ഗോപി മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു.

മുന്‍ വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. സ്വാധി പ്രാചി ഉള്‍പ്പെടെ ഹൈന്ദവ നേതാക്കള്‍ മാര്‍ച്ചിന്റെ ഭാഗമാകുന്നുണ്ട്. ഇരു മാര്‍ച്ചുകളും നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.