LiveTV

Live

Kerala

പ്രളയക്കെടുതി: 60 ശതമാനം പേർക്ക് മാത്രമാണ് സഹായം കിട്ടിയതെന്ന് യു.ഡി.എഫ് ഉപസമിതി

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി യുഡിഎഫ് ഉപസമിതി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനുവദിച്ച 10,000 രൂപ എല്ലാവർക്കും ലഭ്യമായില്ല.

പ്രളയക്കെടുതി: 60 ശതമാനം പേർക്ക് മാത്രമാണ് സഹായം കിട്ടിയതെന്ന് യു.ഡി.എഫ് ഉപസമിതി

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി യു.ഡി.എഫ് ഉപസമിതി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനുവദിച്ച 10,000 രൂപ എല്ലാവർക്കും ലഭ്യമായില്ല. 60 ശതമാനം പേർക്ക് മാത്രമാണ് ഈ തുക കിട്ടിയത്. പണം കൊടുത്തവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധപ്പെടുത്തണമെന്നും ഉപസമിതി അംഗം കെ.സി ജോസഫ് എം.എൽ.എ മീഡിയ വണ്ണിനോട് പറഞ്ഞു.

മഹാപ്രളയത്തെക്കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച കെസി ജോസഫ് എം.എൽ.എ കൺവീനറായ സമിതി നടത്തിയ പഠനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വലിയ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എറണാകുളം, കുട്ടനാട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ധനസഹായം കിട്ടുന്നില്ലെന്നും പണം കിട്ടാൻ നാലും അഞ്ചും തവണ സർക്കാർ ആളുകൾ ഓഫീസുകൾ കയറിയിറങ്ങുകയാണെന്നുമാണ് യു.ഡി.എഫ്ഉ പസമിതിയുടെ പ്രധാന വിമർശം. വീടുനഷ്ടപ്പെട്ടവരെക്കുറിച്ചും വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവരെക്കുറിച്ചുമുള്ള കണക്ക് സർ‍ക്കാരിന്റ കയ്യിലില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടാൻ തയ്യാറാകണമെന്നും കെ.സി ജോസഫ് മീഡിയവണ്ണിനോട് പറഞ്ഞു.

കർഷകരും ചെറുകിടകച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ഇവർക്കുണ്ടായ നാശനഷ്ടത്തെക്കുറിച്ച് സർക്കാർ സർവ്വേ നടത്തണമെന്നും ഉപസമിതി ആരോപിച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ദുരിതാശ്വാസപ്രവർത്തനം വിലയിരുത്തുന്നില്ലെന്നും ഉപസമിതി ആരോപിച്ചു.