LiveTV

Live

Kerala

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാന സര്‍ക്കാരിനെ വെള്ളാപ്പള്ളി പിന്തുണച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും തുഷാര്‍. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാന സര്‍ക്കാരിനെ വെള്ളാപ്പള്ളി പിന്തുണച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്രക്ക് എസ്.എന്‍.ഡി.പിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ഡി.ജെ.എസ് നേതാക്കളെല്ലാം വേദിയിലുണ്ടാകും. ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സംസ്ഥാന സര്‍ക്കാരിനെ വെള്ളാപ്പള്ളി പിന്തുണച്ചിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.