LiveTV

Live

Kerala

പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം അനാഥമായി കിടക്കുന്നു

ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് അനാഥമായി കിടക്കുന്നത്‌.

പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം അനാഥമായി കിടക്കുന്നു

വയനാട് മുത്തങ്ങയില്‍ പട്ടികവര്‍ഗ വകുപ്പ് നിര്‍മ്മിച്ച ബഹുനിലകെട്ടിടം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട്‌ രണ്ട് പതിറ്റാണ്ട്‌ പിന്നിട്ടു. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് അനാഥമായി കിടക്കുന്നത്‌. കല്ലൂര്‍ രാജീവ്‌ഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കു ള്ള ഹോസ്റ്റലാണ് 1980ല്‍ നിര്‍മ്മിച്ചത്‌.

മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ച്‌ ഓഫീസിനു സമീപം ദേശീയ പാതയോരത്താണ്‌ ഈ കെട്ടിടം.1980ല്‍ കല്ലൂര്‍ രാജീവ്‌ഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കെട്ടിടമാണ് ഇവിടെ നിര്‍മ്മിച്ചത് .എന്നാല്‍ ഏറെ കഴിയും മുന്‍പ് കല്ലൂര്‍ രാജീവ്‌ഗാന്ധി സ്‌കൂളിനോട്‌ ചേര്‍ന്നുള്ള ഹോസ്‌റ്റലിലേക്ക്‌ വിദ്യാര്‍ത്ഥികളെ മാറ്റി. കുറച്ചുകാലം ഗോത്രവര്‍ഗ്ഗ സ്‌ത്രീകളുടെ തയ്യല്‍ പരിശീലനകേന്ദ്രമായി ഈ കെട്ടിടം പ്രവര്‍ത്തിച്ചു. പിന്നീട്‌ ഇതും നിറുത്തി. തുടര്‍ന്ന്‌ രണ്ട്‌ പതിറ്റാണ്ടായി ഈ കെട്ടിടം അനാഥമായി കിടക്കുകയാണ്‌.

പൂട്ടികിടക്കുന്ന കെട്ടിടം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗപെടുത്തിയിരുന്നുവെങ്കില്‍ സര്‍ക്കാറിന്‌ മികച്ച വരുമാനം ലഭ്യമാകുമായിരുന്നു.അതേ സമയം രാജീവ്‌ഗാന്ധി സ്‌കൂളിലെ എല്‍.പി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട്‌ മാറ്റി ഇവിടെതന്നെ ക്ലാസുകള്‍ നല്‍കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.