LiveTV

Live

Kerala

കാസര്‍കോട് സര്‍വ്വകലാശാലയില്‍ പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നത് വരെ സമരമെന്ന് എസ്.എഫ്.ഐ

സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാല പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നത് വരെ ക്യാമ്പസില്‍ സമര പന്തലൊരുക്കി അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു

കാസര്‍കോട് സര്‍വ്വകലാശാലയില്‍ പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നത് വരെ സമരമെന്ന് എസ്.എഫ്.ഐ

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം തുടരും. സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാല പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നത് വരെ ക്യാമ്പസില്‍ സമര പന്തലൊരുക്കി അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. അഖില്‍ താഴത്തില്‍ നിന്ന് നിരുപാധികം മാപ്പ് എഴുതിവാങ്ങി നടപടി പിന്‍വലിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന യോഗം വി.സിയോട് അഭ്യര്‍ഥിച്ചു.

സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തോടെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. പ്രശ്നത്തില്‍ 24 മണിക്കൂറിനുള്ളില്‍ നടപടി ഉണ്ടാവണമെന്ന് യോഗം അഭ്യര്‍ഥിച്ചെങ്കിലും അടുത്ത മാസം രണ്ടാം തീയ്യതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മാത്രമെ തീരുമാനം പുനഃപരിശോധിക്കാനാവൂ എന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍. അഖിലിനെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

അനിശ്ചിതകാലത്തേക്ക് അടച്ചിട്ട സര്‍വ്വകലാശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചെങ്കിലും വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവു എന്നാണ് അധികൃതര്‍ പറയുന്നത്.