നെഹ്രു ട്രോഫി വള്ളംകളി നവംബർ 10ന്
നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ആണ് മുഖ്യാതിഥി

നെഹ്രു ട്രോഫി വള്ളംകളി നവംബർ 10ന് നടത്താൻ തീരുമാനം. നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ആണ് മുഖ്യാതിഥി.
കുട്ടനാട് ടൂറിസത്തിന് സജ്ജജമായി എന്ന് ലോകത്തോട് വിളിച്ച് പറയുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ പരമാവധി ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിക്കുക. മുഖ്യാതിഥിയായി സച്ചിൻ എത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പ്രളയം വന്നതും സീസൺ മാറിയതും വെല്ലുവിളി ആകുമെങ്കിലും എല്ലാവരുടെയും സഹായത്തോടെ പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്ന് തോമസ് ഐസക് പറഞ്ഞു. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായിരുന്നു നെഹ്രു ട്രോഫി വള്ളംകളി നടത്തിയിരുന്നത്.