LiveTV

Live

Kerala

ആയുഷ്മാൻ ഭാരതില്‍ കേരളവും ചേരും

കേന്ദ്ര പദ്ധതിയായ ആര്‍.എസ്.ബി.വൈയിലെ വിഹിതം നഷ്ടമാവാതിരിക്കാനാണ് കേരളം പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ആരോഗ്യമന്ത്രി 

ആയുഷ്മാൻ ഭാരതില്‍ കേരളവും ചേരും

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതില്‍ കേരളവും ചേരും. ഉപാധികളോടെയാണ് കേരളം പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെക്കുക. കേന്ദ്രപദ്ധതിയായ ആര്‍.എസ്.ബി.വൈയിലെ വിഹിതം നഷ്ടമാവാതിരിക്കാനാണ് കേരളം പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആയുഷ്മാന്‍ ഭാരതില്‍ ചേരേണ്ടതില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ ആദ്യ നിലപാട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള കേരളത്തില്‍ നിലവില്‍ ഗുണഭോക്താക്കളായുള്ള ബഹുഭൂരിപക്ഷം പേരും പദ്ധതിക്ക് പുറത്താകുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ എതിര്‍പ്പ്. ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതോടെ രാഷ്ട്രീയ സ്വാസ്ഥ്യഭീമ യോജന കേന്ദ്രം നിര്‍ത്തലാക്കും. പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ ആര്‍.എസ്.ബി.വൈ വഴി കിട്ടേണ്ട 102 കോടി കേരളത്തിന് നഷ്ടമാവും.

കേരളത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഗുണഭോക്താക്കള്‍ക്കുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്നാണ് കേരളത്തിന്റെ പ്രധാന ഉപാധി. പ്രീമിയം തുകയില്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേരളം പ്രഖ്യാപിച്ച 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി ഇല്ലാതാവും. കാരുണ്യ ഉള്‍പ്പെടെ മറ്റ് ചികിത്സാ സഹായങ്ങളും ആയുഷ്മാന്‍ ഭാരതില്‍ ലയിക്കും.