LiveTV

Live

Kerala

ശബരിമല സ്ത്രീ പ്രവേശനം: സ്ത്രീകളെ തടയാനാകില്ല; വിശ്വാസികളുമായി തര്‍ക്കത്തിനില്ലെന്ന് സര്‍ക്കാര്‍

തെരുവിലിറങ്ങി സര്‍ക്കാറിനെ പുലഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. വിശ്വാസികളെ രംഗത്തിറക്കി അമ്പലങ്ങളില്‍ പ്രശ്നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം: സ്ത്രീകളെ തടയാനാകില്ല; വിശ്വാസികളുമായി തര്‍ക്കത്തിനില്ലെന്ന് സര്‍ക്കാര്‍

ശബരിമല വിധിയില്‍ വിശ്വാസികളുമായി സര്‍ക്കാര്‍ തര്‍ക്കത്തിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ തടയാനാകില്ല. തെരുവിലിറങ്ങി സര്‍ക്കാറിനെ പുലഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. വിശ്വാസികളെ രംഗത്തിറക്കി അമ്പലങ്ങളില്‍ പ്രശ്നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ദേവസ്വം മന്ത്രി. പുനഃപ്പരിശോധനാ ഹരജിയില്‍ വിധി വരുന്നത് വരെ പ്രതിഷേധം നിര്‍ത്തി വെക്കണമെന്നും മന്ത്രി പറഞ്ഞു.