LiveTV

Live

Kerala

ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി

ഡിസംബര്‍ 7 മുതല്‍ 14 വരെയാണ് ചലച്ചിത്രമേള. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഏഴ് ദിവസമാണ് മേള നടത്തുന്നത്. 

ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് 650 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയതായി സാംസ്കാരിക മന്ത്രി എ കെ ബാലന്‍. 120 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയിലാകും ഉദ്ഘാടന - സമാപന ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ഡിസംബര്‍ 7 മുതല്‍ 14 വരെയാണ് ചലച്ചിത്രമേള. ചലച്ചിത്രമേളക്കുള്ള തുക അക്കാദമി തന്നെ കണ്ടെത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡേലിഗേറ്റ് പാസ് തുക വര്‍ദ്ധിപ്പിച്ചത്. 120 ചിത്രങ്ങളാകും ഇത്തവണ പ്രദര്‍ശിപ്പിക്കുക. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഇത്തവണയുണ്ടാകില്ല. പാസ് തുക വര്‍ദ്ധിപ്പിച്ചെങ്കിലും പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെറിയ തുക വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. മേള നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സംഘാടക സമിതി യോഗം ചേരും.