LiveTV

Live

Kerala

രണ്ട് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി

കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ബി.ജെ.പിക്ക് നഷ്ടമായത്. നേരത്തെ കാറടുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു.

 രണ്ട് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി

കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ബി.ജെ.പിക്ക് നഷ്ടമായത്. നേരത്തെ കാറടുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. സി.പി.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമതര്‍ പിന്തുണച്ചതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബി.ജെ.പിക്ക് സ്ഥാനം നഷ്ടമായത്.

16 അംഗ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 6ഉം ബി.ജെ.പിക്ക് മൂന്നും അംഗങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സി.പി.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി.

കാറഡുക്ക പഞ്ചായത്തില്‍ സി.പി.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി. എഫ് അംഗങ്ങളും പിന്തുണച്ചതോടെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി. ഇതോടെ ബി.ജെ.പിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി.