LiveTV

Live

Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസിന് താല്‍പര്യം അറിയിച്ച് എയര്‍എന്ത്യ  

വിമാനത്താവള അധികൃതര്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തുടര്‍ അനുമതിക്കായി ഡി.ജി.സി.എയെ എയര്‍ ഇന്ത്യ സമീപിക്കും.

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസിന് താല്‍പര്യം അറിയിച്ച് എയര്‍എന്ത്യ  

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ താല്‍പര്യം അറിയിച്ച് എയര്‍എന്ത്യ എയര്‍പോര്‍ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇക്കാര്യം എയര്‍ ഇന്ത്യാ സി.എം.ഡി, എം.കെ രാഘവന്‍ എം.പിയെയും അറിയിച്ചു.

വിമാനത്താവള അധികൃതര്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തുടര്‍ അനുമതിക്കായി ഡി.ജി.സി.എയെ എയര്‍ ഇന്ത്യ സമീപിക്കും. കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്ന കാര്യം മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട് ചെയ്തിരുന്നു.