LiveTV

Live

Kerala

ഇടുക്കി - ചെറുതോണി അണക്കെട്ട് അടച്ചു

മഴ ശക്തിപ്പെടില്ലെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് ഷട്ടർ അടച്ചത്. ഇന്നലെ പകൽ 11മണിക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്.

ഇടുക്കി - ചെറുതോണി അണക്കെട്ട് അടച്ചു

ഇടുക്കി - ചെറുതോണി അണക്കെട്ട് അടച്ചു. മഴ ശക്തിപ്പെടില്ലെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്. ഇന്നലെ പകൽ 11 മണിക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെ.മീറ്റർ ഉയർത്തി 50 ഘനമീറ്റർ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്. പരമാവധി സംഭരണ ശേഷി 2403 അടിയായ അണക്കെട്ടിൽ ഇപ്പോൾ 2387 അടി വെള്ളമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനയുണ്ട്. ഇപ്പോൾ 133 അടിക്ക് മുകളിലാണ് ജലനിരപ്പ്.