LiveTV

Live

Kerala

തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം ഇന്ന് 

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും മൃതദേഹം രാവിലെ 10 മണിയോടെ ജന്മദേശമായ കാഞ്ഞിരപ്പള്ളിയിലെത്തിക്കും .

 തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം ഇന്ന് 

അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും മൃതദേഹം രാവിലെ 10 മണിയോടെ ജന്മദേശമായ കാഞ്ഞിരപ്പള്ളിയിലെത്തിക്കും . തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ വിവിധയിടങ്ങളിലും പൊതു ദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് അഞ്ചുമണിയോടെ പാറത്തോട് സെന്റ് ജോര്‍ജ്ജ് ഗ്രേസി മെമ്മോറിയല്‍ ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കും. സിനിമാ - സാംസ്കാരിക- രാഷ്ട്ട്രീയ മേഖലകളിലെ നിരവധി പേര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

Also read: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു