LiveTV

Live

Kerala

നജ്മൽ ബാബുവിന്റെ ദുരനുഭവത്തിൽ പ്രതിഷേധിച്ച് കമല്‍സി ഇസ്‍ലാം മതം സ്വീകരിച്ചു

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും കമല്‍ സി

നജ്മൽ ബാബുവിന്റെ ദുരനുഭവത്തിൽ പ്രതിഷേധിച്ച് കമല്‍സി ഇസ്‍ലാം മതം സ്വീകരിച്ചു

മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ നജ്മല്‍ ബാബുവിന്‍റെ (ടി.എന്‍ ജോയി) മൃതദേഹം അദ്ദേഹത്തിന്‍റെ ആഗ്രഹ പ്രകാരം സംസ്കരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. ഫേസ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിന്നാലെ പേര് കമല്‍സി നജ്മല്‍ എന്ന് മാറ്റുകയും ചെയ്തു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും കമല്‍സി വ്യക്തമാക്കി. ഇസ്‍ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല, ഇസ്‍ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല. നജ്മൽ ബാബുവിന്റെ അനുഭവത്തിൽ പ്രതിഷേധിച്ചാണ് ഇസ്‍ലാം മതം സ്വീകരിക്കുന്നതെന്നും മുസ്‍ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് തന്റെ കഴുത്ത് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ് ജീവിക്കാനല്ല മുസ്ലീമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ...

Posted by കമൽസി നജ്മൽ on Wednesday, October 3, 2018