LiveTV

Live

Kerala

നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ മലപ്പുറത്ത് പിടിയില്‍

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. നിരോധിച്ച നോട്ടുകളാണ് ഇവ. അതുകൊണ്ടുതന്നെ എന്താവശ്യത്തിന് ഇവര്‍ ഇത് കയ്യില്‍ വെച്ചതെന്ന് അറിവായിട്ടില്ല.

നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ മലപ്പുറത്ത് പിടിയില്‍

നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ മലപ്പുറത്ത് പിടിയില്‍. നിലമ്പൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കാസര്‍കോട്, മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളാണ് പിടിയിലായത്. 198 നോട്ടുകൾ ഇവരില്‍ നിന്നും കണ്ടെത്തി. 9 കോടി 90 ലക്ഷം രൂപയുടെ മൂല്യം വരുന്ന നോട്ടുകളാണ് പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യിലുണ്ടായിരുന്നത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. നിരോധിച്ച നോട്ടുകളാണ് ഇവ. അതുകൊണ്ടുതന്നെ എന്താവശ്യത്തിന് ഇവര്‍ ഇത് കയ്യില്‍ വെച്ചതെന്ന് അറിവായിട്ടില്ല. അഞ്ചുലക്ഷത്തിന്റെ മൂല്യം കാണിക്കുന്ന ഒറ്റനോട്ടുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്.