LiveTV

Live

Kerala

പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി വൈകും

രണ്ട് ദിവസം നീണ്ടുനിന്ന യോഗത്തിന്‍റെ പരിഗണനക്ക് പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നില്ല.

പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി വൈകും

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി വൈകും. രണ്ട് ദിവസം നീണ്ടുനിന്ന യോഗത്തിന്‍റെ പരിഗണനക്ക് പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നില്ല. കമ്മീഷന്‍റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കമ്മീഷന്‍ അംഗങ്ങള്‍ നേതൃത്വത്തെ അറിയിച്ചു. ഇനി ഈ മാസം പകുതി കഴിഞ്ഞ് മാത്രമേ നടപടിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ.