ഡീസലിന് ചരിത്രവില: ലിറ്ററിന് 80 രൂപ കടന്നു
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്.

സംസ്ഥാനത്ത് ഇന്ധന വില റെക്കോഡുകള്‍ പിന്നിട്ട് കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 80 രൂപ കടന്നു. പെട്രോള്‍ വില 87 രൂപ 19 പൈസയായും ഉയര്‍ന്നു. എക്സൈസ് തീരുവ കുറച്ച് വില പിടിച്ചുനിര്‍ത്താനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അനിയന്ത്രിതമായാണ് ഇന്ധനവില കുതിപ്പ് തുടരുന്നത്. ഡീസല്‍ ലിറ്ററിന് 80 രൂപ 43 പൈസയാണ് തിരുവനന്തപുരത്തെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇത്. കഴിഞ്ഞ 2 മാസമായി ഇന്ധനവില വര്‍ധിക്കുന്നുണ്ടെങ്കിലും ഡീസല്‍വില റെക്കോഡ് പിന്നിട്ടത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
കൊച്ചിയില്‍ പെട്രോളിന് 85 രൂപ 85 പൈസയും ഡീസലിന് 79 രൂപ 18 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 86.11 രൂപയും ഡീസലിന് 79.44 രൂപയുമായും ഉയര്‍ന്നു. നികുതി കുറച്ച് വിലപിടിച്ചുനിര്ത്താനാകില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിശദീകരണം.