LiveTV

Live

Kerala

മണല്‍ മാഫിയയുടെ ഗുണ്ടാ വിളയാട്ടം: റവന്യൂ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ പരിശോധനക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മണല്‍ മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചു.

മണല്‍ മാഫിയയുടെ ഗുണ്ടാ വിളയാട്ടം: റവന്യൂ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ മണല്‍ മാഫിയയുടെ ശ്രമം. ഡെപ്യൂട്ടി തഹസില്‍ദാറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിച്ച ശേഷം ഡ്രൈവര്‍ ഇറങ്ങിയോടി. ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കുറ്റ്യാടി പുഴയില്‍നിന്നും അനധികൃതമായ മണലൂറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധന നടത്തിയത്. മണല്‍ കയറ്റിയ ടിപ്പര്‍ ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്നു. ടിപ്പറിനെ മറികടന്നെങ്കിലും റവന്യൂ വകുപ്പിന്‍റെ വാഹനത്തിലിടിച്ചു. തുടര്‍ന്ന് മുന്നോട്ടുപോയ ടിപ്പര്‍ സ്കൂട്ടറിലിടിച്ചു. ഉടന്‍തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി.

ഡ്രൈവറെ ഇതുവരെ പിടികൂടിയിട്ടില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.