LiveTV

Live

Kerala

500 കോടതിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മഹാരാജന് ജാമ്യം

സാമ്പത്തിക തട്ടിപ്പിന് പുറമേ പോലീസിന്‍റെ ക്രിത്യ നിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

500 കോടതിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മഹാരാജന് ജാമ്യം

തമിഴ്നാട്ടിലെ വിരുതമ്പാക്കത്തു നിന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മഹാരാജന് ജാമ്യം. എറണാകുളം, തോപ്പുംപടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജ്യാമ്യം അനുവദിച്ചത്. സാമ്പത്തിക തട്ടിപ്പിന് പുറമേ പോലീസിന്‍റെ ക്രിത്യ നിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെയാണ് മഹാരാജനെ സാഹസികമായി പൊലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചടോടെ അതിസാഹസികമായി അറസ്റ്റ് ചെയ്ത മഹാരാജനെ ഇന്ന് രാവിലെ 10.45നാണ് പൊലീസ് കേരളത്തിലെത്തിച്ചത്. കമ്മീഷണർ ഓഫീസിൽ എത്തിച്ച പ്രതിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില് ഹാജരാക്കിയത്. തെളിവുശേഖരണം അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി 10 ദിവസം പ്രതിയെ കസ്റ്റഡിയില് വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

Also read: 500 കോടിയുടെ തട്ടിപ്പ് നടത്തിയ മഹാരാജനെ കേരളത്തിലെത്തിച്ചു

500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിന് പുറമെ പൊലീസിന്‍റെ ക്രിത്യ നിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള കേസുകളും മഹാരാജനെതിരെ ചുമത്തിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കും നീരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് മഹാരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും കസ്റ്റഡിയില്‍ ലഭിക്കാതായത് അന്വേഷണം പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് പൊലീസ്.