LiveTV

Live

Kerala

500 കോടിയുടെ തട്ടിപ്പ് നടത്തിയ മഹാരാജനെ കേരളത്തിലെത്തിച്ചു

തമിഴ്നാട്ടിലെ വിരുതമ്പാക്കത്തു നിന്ന് ഇന്നലെ രാത്രിയാണ് മഹാരാജനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്

500 കോടിയുടെ തട്ടിപ്പ് നടത്തിയ മഹാരാജനെ കേരളത്തിലെത്തിച്ചു

500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മഹാരാജനെ കൊച്ചിയിലെത്തിച്ചു. തമിഴ്നാട്ടിലെ വിരുതമ്പാക്കത്തു നിന്ന് ഇന്നലെ രാത്രിയാണ് മഹാരാജനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായാല്‍ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഉച്ചയോടെ ചെന്നൈ വിരുതമ്പാക്കത്തെ കോളനിയിൽ നിന്ന് അതിസാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് മഹാരാജനെ രക്ഷിക്കാന്‍ ഗുണ്ടാസംഘം നടത്തിയ ശ്രമം അതിജീവിച്ചാണ് ഇയാളെ കേരളത്തിലെത്തിച്ചത്. വിമാനത്തില്‍ കരിപ്പൂരില്‍ കൊണ്ടുവന്ന ശേഷം റോഡ് മാര്‍ഗം രാവിലെ 10.45ഓടെ കൊച്ചിയില്‍ എത്തിച്ചു. കമ്മീഷണർ ഓഫീസിൽ വെച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.

അക്രമ സാധ്യത മുന്നിൽ കണ്ട് കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മഹാരാജനെ കൊണ്ടുവന്നതും ചോദ്യം ചെയ്യുന്നതും. വട്ടിപ്പലിശക്ക് പണം നല്‍കിയ ശേഷം വായ്പയെടുക്കുന്നവരുടെ സ്വത്ത് പിടിച്ചെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.