LiveTV

Live

Kerala

വിദ്യാര്‍ഥിനികളുടെ ടോയ്‍ലറ്റിന് മുമ്പിലും കാമറ; ഇമ്മാനുവല്‍ കോളജില്‍ വന്‍ പ്രതിഷേധം

മൂന്ന് ദിവസമായി ഇമ്മാനുവല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. വിദ്യാര്‍ഥിനികളുടെ ടോയ്‌ലറ്റിന്റെ മുന്നില്‍ വരെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

വിദ്യാര്‍ഥിനികളുടെ ടോയ്‍ലറ്റിന് മുമ്പിലും കാമറ; ഇമ്മാനുവല്‍ കോളജില്‍ വന്‍ പ്രതിഷേധം

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇമ്മാനുവല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥിനികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകള്‍ മാറ്റണമെന്നാണ് പ്രധാന ആവശ്യം.

മൂന്ന് ദിവസമായി ഇമ്മാനുവല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. വിദ്യാര്‍ഥിനികളുടെ ടോയ്‌ലറ്റിന്റെ മുന്നില്‍ വരെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറയിലൂടെ ജീവനക്കാര്‍ വിദ്യാര്‍ഥിനികളുടെ ശരീരഭാഗങ്ങള്‍ സൂം ചെയ്ത് നിരീക്ഷിക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പല ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന ഫീസ് മാനേജ്മെന്റ് വാങ്ങുന്നുണ്ട്. എന്നാല്‍ ആർട്സിനും സ്പോർട്സിനും ഫീസ് വാങ്ങിയ ശേഷം ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജില്‍ പി.ടി.എ പ്രവര്‍ത്തനം ആരംഭിക്കണം, സര്‍വകലാശാല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്.