LiveTV

Live

Kerala

പ്രളയത്തിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തിയ പോരാളികൾക്ക് മീഡിയ വണിന്റെ ആദരം

സ്വന്തം ജീവൻ പോലും നോക്കാതെ നാടിന്റെ രക്ഷക്കായ് തുഴയെറിഞ്ഞ മത്സ്യതൊഴിലാളികളേയും, വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ ആളുകളേയും, സന്നദ്ധ സംഘടനകളേയും ചടങ്ങിൽ ആദരിച്ചു

പ്രളയത്തിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തിയ പോരാളികൾക്ക് മീഡിയ വണിന്റെ ആദരം

കൊച്ചിയിൽ നടന്ന ‘ഡോക്ടർ ബോബി ചെമ്മണ്ണൂർ-മീഡിയ വൺ ഹോണറിങ്ങ് ഹീറോസ് ‘ ചടങ്ങിൽ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നൂറുകണക്കിനാളുകൾ ആദരമേറ്റുവാങ്ങി. രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു.

എറണാകുളം ടൗൺ ഹാളിലെ പ്രൗഡഗംഭീരമായ വേദിയിലായിരുന്നു ഹോണറിങ്ങ് ഹീറോസ് പുരസ്കാരദാന ചടങ്ങ്. നിറഞ്ഞ സദസിനെ സാക്ഷിയാക്കി ജസ്റ്റിസ് കെമാൽ പാഷ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ നാടിന്റെ രക്ഷക്കായ് തുഴയെറിഞ്ഞ മത്സ്യതൊഴിലാളികളേയും, വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ ആളുകളേയും, സന്നദ്ധ സംഘടനകളേയും ചടങ്ങിൽ ആദരിച്ചു.

എം.എൽ.എമാരായ പി.ടി തോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, മൂലൻസ് ഗ്രൂപ്പ് ഡയറക്ടർ സാജു മൂലൻ, നടൻമാരായ രാജേന്ദ്രൻ, വിനോദ് കോവൂർ, മീഡിയ വൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്, ചീഫ് മാർക്കറ്റിങ്ങ് മാനേജർ സി. മാത്യു, ലിജോ വർഗീസ് എന്നിവർ പങ്കെടുത്തു.