LiveTV

Live

Kerala

പി.സി ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നല്‍കി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലുള്ള ഫ്രാങ്കോ മുളക്കലിനെ പി.സി ജോര്‍ജ് പാലാ സബ് ജയിലിലെത്തി കണ്ടു. 

പി.സി ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നല്‍കി

കന്യാസ്ത്രീയെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പരാതി. ഇരയായ കന്യാസ്ത്രീ തന്നെയാണ് പി.സി ജോര്‍ജിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലുള്ള ഫ്രാങ്കോ മുളക്കലിനെ പി.സി ജോര്‍ജ് പാലാ സബ് ജയിലിലെത്തി കണ്ടു. പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് മാത്യൂ ചന്ദ്രന്‍കുന്നേലും ബിഷപ്പിനെ കാണാനെത്തി. ഇന്ന് 12 മണിയോട് കൂടിയാണ് ഇവര്‍ ജയിലിലെത്തിയത്. 15 മിനിറ്റ് നേരം ഇവര്‍ ഫ്രാങ്കോ മുളക്കലുമായി സംസാരിച്ചു.