LiveTV

Live

Kerala

ഹിമാചലില്‍ കുടുങ്ങിയ നാല് കോഴിക്കോട് സ്വദേശികളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബം

കോഴിക്കോട് ഫറോഖ് സ്വദേശികളായ വിഷ്ണു, അക്ഷയ്, കണ്ണഞ്ചേരി സ്വദേശി ശ്രീകുമാര്‍, കുണ്ടായിത്തോട് സ്വദേശി വിഷ്ണു എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.

ഹിമാചലില്‍ കുടുങ്ങിയ നാല് കോഴിക്കോട് സ്വദേശികളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബം

വിനോദ സഞ്ചാരത്തിനായി ഹിമാചല്‍ പ്രദേശിലെ മണാലിയിലെത്തിയ നാല് കോഴിക്കോട് സ്വദേശികളെ കുറിച്ച് നാല് ദിവസമായി വിവരമില്ലെന്ന് കുടുംബം. ഹിമാചല്‍ പ്രദേശിലുണ്ടായ പ്രളയത്തില്‍ സംഘം കുടുങ്ങിയതായാണ് കുടുംബത്തിന്റെ ആശങ്ക. അതേസമയം പാലക്കാട് നിന്നുപോയ 30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് ഫറോഖ് സ്വദേശികളായ വിഷ്ണു, അക്ഷയ്, കണ്ണഞ്ചേരി സ്വദേശി ശ്രീകുമാര്‍, കുണ്ടായിത്തോട് സ്വദേശി വിഷ്ണു എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവരുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടതായി കുടുംബം പറഞ്ഞു.

രാമനാട്ടുകര വേദവ്യാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികളും സുഹൃത്തുമാണ് അപകടത്തില്‍ പെട്ടത്. അതേസമയം കാണാതായവരെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കാനാണ് സാധ്യത എന്നും വൈകാതെ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോഴിക്കോട് എംപി എംകെ രാഘവന്‍ പറഞ്ഞു.

അതിനിടെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ച സാഹചര്യത്തില്‍ പാലക്കാട് സ്വദേശികളായ 30 പേര്‍ മൂന്ന് ചെറു വാഹനങ്ങളിലായി യാത്ര ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ എറണാകുളം സ്വദേശികളും നേരത്തെ ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു.