LiveTV

Live

Kerala

ജാതി സംവരണം: എന്‍.എസ്.എസിന് സുപ്രിംകോടതിയില്‍ തിരിച്ചടി

എന്‍.എസ്.എസിന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇതോടെ എന്‍.എസ്.എസ് ഹരജി പിന്‍വലിച്ചു. 

ജാതി സംവരണം: എന്‍.എസ്.എസിന് സുപ്രിംകോടതിയില്‍ തിരിച്ചടി

ജാതി സംവരണം ചോദ്യം ചെയ്തുള്ള ഹരജിയില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി. ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വിസമ്മതിച്ചു.

എന്‍.എസ്.എസിന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇതോടെ എന്‍.എസ്.എസ് ഹരജി പിന്‍വലിച്ചു. സംവരണത്തിന് അർഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തിൽ അല്ല, സമ്പത്ത് നോക്കി വര്‍ഗാടിസ്ഥാനത്തില്‍ ആയിരിക്കണം സംവരണം എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.