LiveTV

Live

Kerala

അന്ന് മഠത്തിലെത്തിയപ്പോള്‍ പരമാധികാരി; ഇന്ന് ഫ്രാങ്കോ മുളയ്ക്കലിന് കൂക്കിവിളികളും പരിഹാസവും

2014 മെയ് മാസം അഞ്ചിന് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നു. ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്ന് എല്ലാ അധികാരത്തോടെയാണ് ഇവിടെ താമസിച്ചത്.

അന്ന് മഠത്തിലെത്തിയപ്പോള്‍ പരമാധികാരി; ഇന്ന് ഫ്രാങ്കോ മുളയ്ക്കലിന് കൂക്കിവിളികളും പരിഹാസവും

പരമാധികാരിയായി വന്നുപോയിരുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായാണ് ഇന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത്. കുറ്റാരോപിതനായി മഠത്തിലെത്തിയപ്പോൾ ഫ്രാങ്കോയെ എതിരേറ്റത് കൂക്കിവിളികളും പരിഹാസവും.

2014 മെയ് മാസം അഞ്ചാം തിയതി ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നു. ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്ന് എല്ലാ അധികാരത്തോടെയുമാണ് ഇവിടെ താമസിച്ചത്. ആ അധികാരമുപയോഗിച്ച് തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് കന്യാസ്ത്രീ പരാതിയിലും ഉന്നയിച്ചിട്ടുണ്ട്. പരമാധ്യക്ഷന്റെ സുഖ സൗകര്യങ്ങളിൽ ഇവിടെ കഴിഞ്ഞിരുന്ന ഫ്രാങ്കോ വീണ്ടും ഒരിക്കൽക്കൂടി മഠത്തിലേക്കെത്തി. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് പക്ഷേ ബിഷപ്പിന്റെ അധികാരങ്ങളോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. തെളിവെടുപ്പിന് ശേഷം പുറത്തേക്ക് കൊണ്ടുവന്ന ഫ്രാങ്കോ മുളയ്ക്കലിനെ കൂടി നിന്ന ആളുകൾ സ്വീകരിച്ചത് ഇങ്ങനെയാണ്.

കോട്ടയം മെഡിക്കൽ കോളജിലും പാലാ കോടതിയിലും ഫ്രാങ്കോക്ക് നേരേ കൂക്കിവിളികളും പരിഹാസവും ഉണ്ടായിരുന്നു. ഇതുകൂടി മുന്നിൽക്കണ്ട് കോട്ടയം പൊലീസ് ക്ലബിൽ നിന്നും മഠത്തിലേക്കുള്ള യാത്രയിലും കന്യാസ്ത്രീ മഠത്തിലും പൊലീസ് കനത്ത സുരക്ഷയൊരുക്കി.