LiveTV

Live

Kerala

കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു

രണ്ട് ദിവസങ്ങളിലായി ബിഷപ്പ് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയാണ് പരാതിക്കാരിയോട് ചോദിച്ചറിയുന്നത്. 

കന്യാസ്ത്രീയുടെ മൊഴി  വീണ്ടും രേഖപ്പെടുത്തുന്നു

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുന്നു. രണ്ട് ദിവസങ്ങളിലായി ബിഷപ്പ് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയാണ് പരാതിക്കാരിയോട് ചോദിച്ചറിയുന്നത്. കുറവിലങ്ങാട്ടെ മഠത്തിലെത്തിയാണ് പൊലീസ് മൊഴി എടുക്കുന്നത്.

അതേസമയം മൂന്നാം ദിവസവും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറേ മുതിര്‍ന്ന ഗവണ്‍മെന്‍റ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അറസ്റ്റിനെ പറ്റി ഇപ്പോള്‍ പറയാനാവില്ലെന്ന് എസ്.പി ഹരിശങ്കര്‍ അറിയിച്ചു.