LiveTV

Live

Kerala

സ്ത്രീകൾക്ക് സി.പി.എമ്മിനകത്ത് സുരക്ഷയില്ലെന്ന് ചെന്നിത്തല

സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവർക്ക് സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്ത്രീകൾക്ക് സി.പി.എമ്മിനകത്ത് സുരക്ഷയില്ലെന്ന് ചെന്നിത്തല

സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍‌ വന്നവർക്ക് സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ ബാലൻ പോലീസായത് എപ്പോഴാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനു മുന്നോടിയായി പാലക്കാട് നടന്ന യോഗത്തില്‍, ജില്ലയിലെ എം.എല്‍.എക്കെതിരായ ആരോപണം തന്നെ ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല സർക്കാരിനെ വിമർശിച്ചത്.

പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പരാതിയിന്മേല്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ പാർട്ടിക്കുള്ളില്‍ നടക്കുന്ന അന്വേഷണത്തെയും രമേശ് ചെന്നിത്തല പരിഹസിച്ചു. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.