LiveTV

Live

Kerala

മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകിയ ഭാരവാഹി പട്ടികയെന്ന് ചെന്നിത്തല  

കോണ്‍ഗ്രസിൽ ഇനി ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പ്രവര്‍ത്തകരെ കിട്ടില്ലെന്ന സൂചന നൽകുന്നതാണ് തന്റെ നിയമനമെന്നും എം.ഐ ഷാനവാസ്

മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകിയ ഭാരവാഹി പട്ടികയെന്ന് ചെന്നിത്തല  

മുതിർന്ന നേതാക്കൾക്ക് പരിഗണന നൽകിയ ഭാരവാഹി പട്ടികയാണ് കെ.പി.സി.സിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സമയമെടുത്ത് കൂടിയാലോചന നടത്തിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നും ഗ്രൂപ്പ് നോക്കാതെയുള്ള തീരുമാനമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസിൽ ഇനി ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പ്രവര്‍ത്തകരെ കിട്ടില്ലെന്ന സൂചന നൽകുന്നതാണ് തന്റെ നിയമനമെന്നുമാണ് പുതിയ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ ഷാനവാസ് പ്രതികരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പൂർണ വിജയത്തിന് ആദ്യ പരിഗണന നൽകുമെന്നും എല്ലാ വിഭാഗം ജനങ്ങളേയും കോൺഗ്രസിന്റെ ഭാഗമാക്കാൻ പ്രവർത്തിക്കുമെന്നും മറ്റൊരു വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

എന്നാല്‍ തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു വർകിംഗ് പ്രസി‍‍ഡന്‍റുമാരിലൊരാളായ കെ സുധാകരന്‍റെ പ്രതികരണം