LiveTV

Live

Kerala

മുഖ്യമന്ത്രി വിദേശത്ത് പോയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന്

ഇ. പി ജയരാജന്‍ അധ്യക്ഷത വഹിക്കും; പ്രളയക്കെടുതിയില്‍ സ്വീകരിച്ച നടപടികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും..

മുഖ്യമന്ത്രി വിദേശത്ത് പോയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്ക് പോയ ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗം ഇന്ന് ചേരും. ഇ. പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രളയക്കെടുതി നേരിടാനുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. ഇതുവരെ നടത്തിയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. കഴിഞ്ഞ രണ്ടാഴ്ച മന്ത്രിസഭായോഗം ചേരാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു.