LiveTV

Live

Kerala

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്: പ്രതി പിടിയില്‍

തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ബിജുവിനെ നെയ്യാറ്റിന്‍കര പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്: പ്രതി പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ബിജുവിനെ നെയ്യാറ്റിന്‍കര പൊലീസാണ് അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്.

പാറശാല, കളിയിക്കാവിള എന്നിവിടങ്ങളിലെ നിരവധി പേരാണ് ബിജുവിന്‍റെ തട്ടിപ്പിന് ഇരകളായത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയ ബിജു വ്യാജവിസയുണ്ടാക്കി 14 പേരെ മലേഷ്യയില്‍ കൊണ്ടുപോകുകയും ചെയ്തു. ഒരു വിസക്ക് ഒന്നരലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്.

ബിജുവിനൊപ്പം നാലുപേര്‍ കൂടി സംഘത്തിലുണ്ടെന്നും പൊലീസ് അറിയിച്ചു. തമിഴ്നാട് -കേരള അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.