LiveTV

Live

Kerala

പ്രളയത്തില്‍ വീട് തകര്‍ന്ന കാന്‍സര്‍ രോഗിക്ക് ഫാത്തിമ ഹെല്‍ത്ത് കെയറിന്‍റെ കൈത്താങ്ങ്

മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആലുവ എടത്തലയിലെ പുറമ്പോക്കില്‍ താമസിക്കുന്ന സുമയേയും കുടുംബത്തേയും സഹായിക്കാന്‍ എഫ്.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ എത്തിയത്

പ്രളയത്തില്‍ വീട് തകര്‍ന്ന കാന്‍സര്‍ രോഗിക്ക് ഫാത്തിമ ഹെല്‍ത്ത് കെയറിന്‍റെ കൈത്താങ്ങ്

കൊച്ചിയില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന കാന്‍സര്‍ രോഗിയായ വീട്ടമ്മക്ക് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ കൈത്താങ്ങ്. മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആലുവ എടത്തലയിലെ പുറമ്പോക്കില്‍ താമസിക്കുന്ന സുമയേയും കുടുംബത്തേയും സഹായിക്കാന്‍ എഫ്.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രംഗത്തെത്തിയത്. എടത്തലയിലെത്തിയ എഫ്.എം.സി ഗ്രൂപ്പ് പ്രതിനിധികള്‍ 2 ലക്ഷം രൂപയുടെ ചെക്ക് സുമക്ക് കൈമാറി.

പ്രളയകാലത്ത് വീടുകള്‍ തകര്‍ന്ന് കഷ്ടത അനുഭവിക്കുന്നവരെ കുറിച്ച് നടത്തിയ പ്രത്യേക ചര്‍ച്ചക്കിടെയാണ് കാന്‍സര്‍ ബാധിച്ച സുമയുടെ വാര്‍ത്ത ഞങ്ങള്‍ നല്‍കുന്നത്. പുറ.മ്പോക്കിലുള്ള വീട് വെള്ളം തകര്‍ത്തതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ നില്‍‍ക്കുന്ന കാന്‍സര്‍ ബാധിതയായ സുമയുടെയും കുടുംബത്തിന്‍റേയും ദുരവസ്ഥ കണ്ട് ചാനലിന്‍റെ ഓഫീസിലേക്ക് വിളിച്ച എഫ്.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെ.പി ഹുസൈന്‍ ഹുസൈന്‍ സഹായം പ്രഖ്യാപിക്കുകയായിരുന്നു. 2 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ എഫ്.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ നേരിട്ട് എടത്തലയിലെ സുമയുടെ വീട്ടിലെത്തി.

ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍ അടക്കമുള്ള ജനപ്രതിനിധികളുടേയും മീഡിയവണ്‍ സീനിയര്‍ പിആര്‍ മാനേജര്‍ ഷാക്കിര്‍ ജമീലിന്‍റേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് തുക കൈമാറിയത്. രണ്ട് സെന്‍റ് സ്ഥലം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു കൊച്ചു വീട് നിര്‍മ്മിക്കണമെന്നാണ് സുമയുടെ ആഗ്രഹം. തങ്ങളാല്‍ കഴിയുന്ന സഹായം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ജനപ്രതിനിധികളും പറഞ്ഞു. എഫ്.എം.സി ഗ്രൂപ്പ് പ്രതിനിധികളായ കെ.പി വാസു, ജെയിംസ് ആന്‍റണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.