LiveTV

Live

Kerala

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം ഏഴാം ദിവസത്തില്‍

സേവ് ഔര്‍ സിസ്റ്റേര്‍സ് ആക്ഷൻ‍ കൌണ്‍സില്‍ നേതൃത്വം നല്‍കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് യുവജന സംഗമം നടക്കും. 

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം ഏഴാം ദിവസത്തില്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പരിസരത്ത് നടക്കുന്ന സമരം ഏഴാം ദിവസത്തിലേക്ക്. സേവ് ഔര്‍ സിസ്റ്റേര്‍സ് ആക്ഷൻ‍ കൌണ്‍സില്‍ നേതൃത്വം നല്‍കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് യുവജന സംഗമം നടക്കും. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്നും സമരത്തിനെത്തും.

വലിയ ജനപിന്തുണയാണ് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് ദിവസം തോറും ലഭിക്കുന്നത്. എസ്.ഒ.എസ് നേതൃത്വം നല്‍കുന്ന സമരത്തില്‍ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധിപ്പേരാണ് എത്തിയത്. വ്യത്യസ്ത പ്രതിഷേധങ്ങളുമായി നിരവധി സംഘടനകളും സമര വേദിയിലെത്തിയിരുന്നു. ഹൈക്കോടതി പരിസരത്തെ സമരത്തിന് പുറമേ 13 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് സമരം നടക്കുമെന്നാണ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളറിയിച്ചത്. സമരത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് യുവജന സംഗമവും നടക്കും.

ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെയടക്കം പിന്തുണ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് സമരസമിതി പ്രവര്‍ത്തകര്‍. കേസില്‍ ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെ പൊലീസ് നിലപാട് പ്രഖ്യാപിച്ചത് പ്രതീക്ഷയോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ ബിഷപ്പിന്റെ അറസ്റ്റ് നടക്കുന്നത് വരെ സമരം തുടരാനാണ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനം.