LiveTV

Live

Kerala

ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുമ്പോൾ മന്ത്രിമാർ ഒരു വർഷത്തെ ശമ്പളമെങ്കിലും നല്‍കണമെന്ന് എം.എം ഹസന്‍

കേരളത്തിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും കനത്ത മഴയെ നേരിടാനുള്ള മുന്നൊരുക്കത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ

ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുമ്പോൾ മന്ത്രിമാർ ഒരു വർഷത്തെ ശമ്പളമെങ്കിലും നല്‍കണമെന്ന് എം.എം ഹസന്‍

കേരളത്തിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും കനത്ത മഴയെ നേരിടാനുള്ള മുന്നൊരുക്കത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി നേരിട്ട ജനങ്ങളോട് സര്‍ക്കാര്‍ നിർബന്ധിത പിരിവിനിറങ്ങുന്നത് ശരിയല്ല. ഇപ്പോള്‍ നടത്തുന്നത് പിടിച്ചു പറിക്കുന്നതിനു തുല്യമാണ്. ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുമ്പോൾ മന്ത്രിമാർ ഒരു വർഷത്തെ ശമ്പളമെങ്കിലും നൽകാൻ തയ്യാറാവണമെന്നും ഹസന്‍ പറഞ്ഞു.

ഒരോ മണ്ഡലം കമ്മിറ്റിയെയും ഓരോ വീടിന്റെയും നിർമാണ ചിലവിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കാനും നേതാക്കന്മാർ സ്വന്തം നിലയ്ക്കും വീടുകളുടെ ഉത്തരവാദിത്വം ഏൽക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.