LiveTV

Live

Kerala

പ്രസാദ് പന്ന്യന്‍ വിദ്യാര്‍ത്ഥികളെ സമരം ചെയ്യാനായി പ്രേരിപ്പിച്ചെന്ന് കേന്ദ്ര സര്‍വകലാശാല

ഇംഗ്ലീഷ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ ഡോ. പ്രസാദ് പന്ന്യനെതിരെ കൂടുതല്‍ ആരോപണവുമായി കേന്ദ്ര സര്‍വ്വകലാശാല.

പ്രസാദ് പന്ന്യന്‍ വിദ്യാര്‍ത്ഥികളെ സമരം ചെയ്യാനായി പ്രേരിപ്പിച്ചെന്ന് കേന്ദ്ര സര്‍വകലാശാല

ഇംഗ്ലീഷ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ ഡോ. പ്രസാദ് പന്ന്യനെതിരെ കൂടുതല്‍ ആരോപണവുമായി കേന്ദ്ര സര്‍വ്വകലാശാല. പ്രസാദ് പന്ന്യന്‍ വിദ്യാര്‍ഥികളെ സമരം ചെയ്യാനായി പ്രേരിപ്പിച്ചെന്ന് സര്‍വ്വകലാശാല അധികൃതര്‍ ആരോപിച്ചു.

സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ വകുപ്പ് മേധാവി സ്ഥാനത്തുനിന്നും പ്രസാദ് പന്ന്യനെ നീക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയ്ക്കാണ് സര്‍വ്വകലാശാല കുടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പ്രസാദ് പന്ന്യന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. പ്രസാദ് പന്ന്യനെതിരെ സ്വന്തം വകുപ്പില്‍ നിന്നുതന്നെ പരാതികള്‍ നിലവിലുണ്ടെന്ന് പത്രകുറിപ്പില്‍ പറയുന്നു. അതേ സമയം സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ വിദ്യാര്‍ഥിക്കും അധ്യാപകനും നേരെ സര്‍വ്വകലാശാല എടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.

ഡി.വൈഎഫ്.ഐ സര്‍വ്വകലാശാലയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. എം എസ് എഫ് 17ന് വിസിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 18ന് കേരള കേന്ദ്രസര്‍വ്വകലാശാലയിലെ ദളിത് അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ഒത്തുകൂടും