LiveTV

Live

Kerala

ഇരുട്ടടി; ഇന്ധന വില വീണ്ടും കൂട്ടി

ആഗോളമാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യതകർച്ചയും ഉയർത്തിക്കാട്ടി വില വർധനയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് സർക്കാർ ശ്രമിക്കുന്നത്

ഇരുട്ടടി; ഇന്ധന വില വീണ്ടും കൂട്ടി

കടുത്ത പ്രതിഷേധം നിലനിൽക്കെ, സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 14 പെെസ കൂടി 84.14 രൂപയും, ‍‍ഡീസൽ 12 പെെസ കൂടി 78.30 രൂപയുമാണ് പുതുക്കിയ നിരക്ക്.

ആഗോളമാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യതകർച്ചയും ഉയർത്തിക്കാട്ടി വില വർധനയിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് സർക്കാർ. ഉയർന്ന നിരക്കിലുള്ള കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാന മൂല്യവർധിത നികുതിയും കാരണമാണ് ചില്ലറ വിൽപന രംഗത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില സർവകാല റെക്കോർ‍‍ഡിലെത്തിയിരിക്കുന്നത്.