LiveTV

Live

Kerala

തൂങ്ങിമരിച്ചതെന്ന് കോളേജ് അധികൃതര്‍‍; തൂങ്ങിയ കയറെവിടെയെന്ന് ബന്ധുക്കള്‍: വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം എടവണ്ണ ജാമിയ നദ്‍വിയ്യ കോളേജ് വിദ്യാർത്ഥിയായിരുന്ന കാസറകോട് പടന്ന സ്വദേശി പി.എൻ സഹീറിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിമരിച്ചതെന്ന് കോളേജ് അധികൃതര്‍‍; തൂങ്ങിയ കയറെവിടെയെന്ന് ബന്ധുക്കള്‍: വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവും കുടുംബാംഗങ്ങളും. മലപ്പുറം എടവണ്ണ ജാമിയ നദ്‍വിയ്യ കോളേജ് വിദ്യാർത്ഥിയായിരുന്ന കാസറകോട് പടന്ന സ്വദേശി പി.എൻ സഹീറിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കോളേജ് അധികൃതരുടെ നീക്കങ്ങൾ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

സഹീറിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയതായി വാർഡർ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. മൃതദേഹം സ്വീകരിക്കാനായി എത്തിയ ബന്ധുക്കൾ അന്ന് തന്നെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. അന്വേഷണം ആവശ്യപ്പെട്ട് എടവണ്ണ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി നൽകി. കോളേജ് അധികൃതർ നൽകിയ പരസ്പര വിരുദ്ധമായ മൊഴികളും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളും സംശയം ബലപ്പെടുത്തുന്നതായി പിതാവ് സാദിഖ് പറഞ്ഞു.

മരണം നടന്ന് പത്ത് ദിവസം പിന്നിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ല. വൈകുന്നതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ഇവർ സംശയിക്കുന്നു. മരണ വിവരം പോലീസിൽ അറിയിക്കാൻ വൈകിയതിലും തൂങ്ങിയ, കയർ കാണാതായതിലും ദുരൂഹതയുണ്ട്. കോളേജിലെ സി.സി. ടി.വി.ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും അവഗണിച്ചു.

മകന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോളേജിന് മുന്നിൽ നിരാഹാര സമരം നടത്താനൊരുങ്ങുകയാണ് പിതാവ് സാദിക്കും കുടുംബാംഗങ്ങളും.