LiveTV

Live

Kerala

തര്യന്‍തോപ്പ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ക്ക് കാലതാമസം വന്നേക്കും

പാലത്തിന്റെ നടപ്പാതയടക്കം തെന്നി മാറിയ നിലയിലാണ്. പാലം തകര്‍ന്നതോടെ പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റി വേണം യാത്ര ചെയ്യാന്‍

തര്യന്‍തോപ്പ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ക്ക് കാലതാമസം വന്നേക്കും

പ്രളയത്തില്‍ തകര്‍ന്ന പത്തനാപുരം പിടവൂര്‍ തര്യന്‍തോപ്പ് തൂക്കു പാലത്തിന്റെ അറ്റകുറ്റപണികള്‍ക്ക് കാലതാമസം വന്നേക്കും. പാലത്തിന്റെ നടപ്പാതയടക്കം തെന്നി മാറിയ നിലയിലാണ്. പാലം തകര്‍ന്നതോടെ പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റി വേണം യാത്ര ചെയ്യാന്‍.

ശക്തമായ മഴയില്‍ കല്ലടയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് തര്യന്‍ തോപ്പ് തൂക്ക് പാലം വെള്ളത്തില്‍ മുങ്ങിയത്. ശക്തമായ കുത്തൊഴുക്കില്‍ പാലത്തിന്റെ നടപ്പാത അകന്നുമാറിയ നിലയിലാണ്. ഇരുഭാഗത്തുമുള്ള തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പ്രളയത്തില്‍ ഒഴുകിവന്ന വലിയ മരങ്ങള്‍ വന്നിടിച്ചതാണ് പാലത്തിന്റെ തകര്‍ച്ചക്ക് പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍. ഒഴുകിയെത്തിയ മാലിന്യങ്ങളും പാലത്തില്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്.

പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 2014 ലാണ് തൂക്കുപാലം പണികഴിപ്പിക്കുന്നത്. അറ്റകുറ്റപണികള്‍ക്ക് കാലതാമസം വേണ്ടി വരുമെന്നാണ് സൂചന. പാലം നിര്‍മ്മിച്ച പൊതുമേഖലാ കമ്പനിയായ 'കെല്‍ ' നെകൊണ്ട് തന്നെ സഞ്ചാര്യ യോഗ്യമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ട അധിക്യതര്‍.