LiveTV

Live

Kerala

കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം മടങ്ങിയെത്തി

ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമായിരുന്നെന്ന് മടങ്ങിയെത്തിയവർ അറിയിച്ചു

കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം മടങ്ങിയെത്തി

ഹജ്ജ് കര്‍മ്മത്തിനായി കേരളത്തില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഹാജിമാർ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെയാണ് 410 ഹാജിമാരുമായി വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. മടങ്ങിയെത്തിയ ഹാജിമാരെ കേന്ദ്രഹജ്ജ് കമ്മറ്റി അംഗങ്ങള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി പുറപ്പെട്ട ആദ്യ സംഘം ഹാജിമാരാണ് നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.37 നെത്തിയ സഊദി എയർലൈൻസിന്റെ എസ് വി 5975 നമ്പർ വിമാനത്തില്‍ 410 ഹാജിമാരാണ് ഉണ്ടായിരുന്നത്.

ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ആദ്യ സംഘത്തിലെ ഹാജിമാരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടേയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടേയും നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഉച്ചക്ക് ഒന്നരയോടെ പരിശോധനകൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയത്. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമായിരുന്നെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു.