LiveTV

Live

Kerala

ഇന്ധനവില ഇനിയും കുത്തനെ ഉയരും; ഇന്ന് പെട്രോള്‍ വില 83.88 രൂപ

റെക്കോഡുകള്‍ തകര്‍ത്താണ് ഇന്ധനവില കുതിച്ചുയരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോളിന് 2 രൂപ 55 പൈസയും ഡീസലിന് 3.30 പൈസയും വര്‍ധിച്ചു.

ഇന്ധനവില ഇനിയും കുത്തനെ ഉയരും; ഇന്ന് പെട്രോള്‍ വില 83.88 രൂപ

പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധനവില അനിയന്ത്രിതമായി കുതിക്കുന്നു. പെട്രോളിന് 83 രൂപ 88 പൈസയും ഡീസലിന് 77 രൂപ 80 പൈസയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

റെക്കോഡുകള്‍ തകര്‍ത്താണ് ഇന്ധനവില കുതിച്ചുയരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോളിന് 2 രൂപ 55 പൈസയും ഡീസലിന് 3.30 പൈസയും കൂട്ടി. പെട്രോളിന് 82 രൂപ 83 പൈസയും ഡീസലിന് 76 രൂപ 84 പൈസയുമാണ് കോഴിക്കോട്ടെ വില. കൊച്ചിയില്‍ പെട്രോള്‍വില 82 രൂപ 12 പൈസയും ഡീസലിന് 76 രൂപ 05 പൈസയുമാണ് ഇന്നത്തെ വില. ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്നതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചു.

രൂപയുടെ വിലയിടിഞ്ഞതും, ഇറാന്‍, വെനസ്വേല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധിയും വില വര്‍ധിക്കാന്‍ കാരണമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എക്സൈസ് തീരുവ കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനവും നികുതി കുറക്കാന്‍ തയ്യാറാകാത്തതിനാല്‍ വരുംദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായേക്കും.