LiveTV

Live

Kerala

മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; ലിങ്തോ കമ്മീഷൻ നിര്‍ദേശം അട്ടിമറിച്ച് എസ്.എഫ്.ഐ 

ആരോപണവുമായി ഫ്രട്ടേണിറ്റി മൂവ്മെന്റും കെ.എസ്.യുവും

മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; ലിങ്തോ കമ്മീഷൻ നിര്‍ദേശം അട്ടിമറിച്ച് എസ്.എഫ്.ഐ 

മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ലിങ്തോ കമ്മീഷൻ നിര്‍ദേശം അട്ടിമറിച്ചെന്ന് ആരോപണം. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് മത്സരിക്കാൻ കഴിയില്ലെന്നിരിക്കെ എസ് എഫ് ഐ സ്ഥാനാർത്ഥികൾക്കായി കോളജ് അധികൃതർ വിട്ടുവീഴ്ച്ച ചെയ്തെന്നാരോപിച്ച് മറ്റ് വിദ്യാർഥി സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ സെമസ്റ്ററുകളിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ളവർ മത്സരിക്കാൻ പാടില്ലെന്ന ലിങ്തോ കമ്മീഷൻ റിപ്പോർട്ട് നിലനിൽക്കെയാണ് എസ് എഫ്ഐ പാനലിൽ ഇതിന് വിരുദ്ധമായി 6 പേർ ഇടംപിടിച്ചിരിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് ഫ്രട്ടേണിറ്റി മൂവ്മെന്റ്.

സ്ഥാനാര്‍ഥികള്‍ റീവാല്യൂവേഷന് അപേക്ഷിച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് കോളജ് അധികൃതർ മത്സരിക്കാൻ അനുമതി നൽകിയതെന്ന് കെ എസ് യു ആരോപിക്കുന്നു. നിശബ്ദ പ്രചാരണം നടക്കുന്ന സമയത്ത് എസ് എഫ് ഐ പ്രകടനം നടത്തിയിട്ടും നടപടിയെടുത്തില്ല. മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകർ നിമയവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ഇരു സംഘടനകളും ആരോപിക്കുന്നു.