LiveTV

Live

Kerala

പി.കെ ശശിക്കെതിരായ പീഡനപരാതി എ.കെ ബാലന്‍ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷം

നിയമമന്ത്രി എ.കെ ബാലന്‍ പരാതി അന്വേഷിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം.

പി.കെ ശശിക്കെതിരായ പീഡനപരാതി എ.കെ ബാലന്‍ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷം

പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനപരാതി നിയമമന്ത്രി എ.കെ ബാലന്‍ അന്വേഷിക്കുന്നതില്‍ അപാകതയുണ്ടെന്ന ആരോപണം ശക്തം. നിയമമന്ത്രി പരാതി അന്വേഷിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡനപരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതി എം.പിയെയുമാണ് പാര്‍ട്ടി നിയോഗിച്ചത്. എന്നാല്‍ നിയമമന്ത്രി എ.കെ ബാലന്‍ പരാതി അന്വേഷിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ശശിക്കെതിരായ പരാതിയെ പാര്‍ട്ടി പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുകയാണ് എ.കെ ബാലനെന്ന് വി.എം സുധീരന്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പീഡനപരാതി നിയമമന്ത്രി തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.