LiveTV

Live

Kerala

ബിഷപ്പിനെതിരായ കേസില്‍ ബിഷപ്പും സര്‍ക്കാറും ഒത്തുകളിക്കുന്നെന്ന് കെമാല്‍ പാഷ

പൊലീസ് കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് അ പേക്ഷിക്കാത്തത് ഇതിന്റെ തെളിവാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും കെമാല്‍ പാഷ

ബിഷപ്പിനെതിരായ കേസില്‍ ബിഷപ്പും സര്‍ക്കാറും ഒത്തുകളിക്കുന്നെന്ന് കെമാല്‍ പാഷ

ബിഷപ്പ് ഫ്രാന്‍കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സിലിന്റെ സമരത്തിന് പിന്തുണയറിയിച്ചെത്തിയത് സഭക്കകത്തു നിന്നും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖര്‍. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ, കെ.സി.ബി.സി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടില്‍ തുടങ്ങിയവര്‍ സമരവേദിയിലെത്തി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫ്രാന്‍കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്തത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആരോപിച്ചു.

സമരവേദിയിലെത്തി കന്യാസ്തീകള്‍ക്ക് പിന്തുണയറിയിച്ച ജസ്റ്റിസ് കെമാല്‍ ചാഷ രൂക്ഷമായ വിമര്‍ശനങ്ങളാണ് പൊലീസിനെതിരെ ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട് ബിഷപ്പും പൊലീസും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ നയമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ കെമാല്‍ പാഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

മാര്‍ക്‌സിറ്റ് പാര്‍ട്ടിയും കത്തോലിക്ക സഭയും ഇരയുടെ കൂടെ നില്‍ക്കുന്ന പ്രത്യയ ശാസ്ത്രമുള്ളവരാണെന്നും അവരതിന് തയ്യാറാവണമെന്നും സമരത്തില്‍ പങ്കെടുത്ത കെ.സി.ബി.സി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത പി.ടി തോമസ് എം.എല്‍.എയും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു.

യാക്കോബായ സഭാ ഭദ്രാസേനാധിപന്‍ തോമസ് മാര്‍ അസ്താനിയോസ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, അഡ്വ: ജയശങ്കര്‍ തുടങ്ങി ധാരാളം ആളുകള്‍ സമരപ്പന്തലിലെത്തി.