LiveTV

Live

Kerala

ആലപ്പുഴയിൽ 10000 രൂപ ധനസഹായം പകുതിയോളം പേർക്ക് ലഭിച്ചില്ലെന്ന് പരാതി

ജില്ലയിൽ ഒന്നേകാൽ ലക്ഷത്തോളം പേരാണ് ധനസഹായത്തിന് അർഹരായിട്ടുള്ളത്

ആലപ്പുഴയിൽ 10000 രൂപ ധനസഹായം പകുതിയോളം പേർക്ക് ലഭിച്ചില്ലെന്ന് പരാതി

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ധനസഹായം ആലപ്പുഴ ജില്ലയിൽ പകുതിയോളം പേർക്ക് ഇതുവരെയും ലഭിച്ചില്ല. ജില്ലയിൽ ഒന്നേകാൽ ലക്ഷത്തോളം പേരാണ് ധനസഹായത്തിന് അർഹരായിട്ടുള്ളത്. അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളുടെ വിതരണം പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ സർക്കാർ കണക്കനുസരിച്ച് ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അൻപത്തിയെട്ട് കുടുംബങ്ങളാണുള്ളത്. ഇതിൽ എഴുപത്തിയേഴായിരത്തി ഇരുന്നൂറ്റിപ്പതിനാറ് കുടുംബങ്ങൾക്കാണ് ഇതുവരെ ധനസഹായം വിതരണം ചെയ്തത്. ഈ സാഹചര്യത്തിൽ സഹായധനം വിതരണം ചെയ്യാൻ ഇന്നും ട്രഷറികൾ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അവശ്യ സാധന കിറ്റുകളുടെ വിതരണം പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ചില പഞ്ചായത്തിൽ നൽകിയ കിറ്റുകളിൽ അവശ്യ സാധനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നു. ചിലയിടങ്ങളിൽ അർഹതയില്ലാത്തവർക്ക് സാധനങ്ങൾ വിതരണം ചെയ്തതായും പരാതിയുണ്ട്. 28 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 567 കുടുംബങ്ങളിൽ നിന്നായി 2177 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.