LiveTV

Live

Kerala

പ്രളയ ശേഷം ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലും കോളിഫോം ബാക്ടീരിയകള്‍

പ്രളയമുണ്ടായ സ്ഥലങ്ങളിലെ കിണറുകളെല്ലാം മലിനമായിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ചു. അതിന് ശേഷവും പൂര്‍ണമായും കിണറുകള്‍ മാലിന്യമുക്തമായിട്ടില്ല.

പ്രളയ ശേഷം ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലും കോളിഫോം ബാക്ടീരിയകള്‍

പ്രളയത്തിന് ശേഷം ശുദ്ധമാക്കിയ കിണറുകള്‍ പൂര്‍ണമായും അണുമുക്തമായിട്ടില്ലെന്ന് പഠനം. സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

വെള്ളപ്പൊക്കത്തിന് ശേഷം കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നമായിരുന്നു കുടിവെള്ളം. പ്രളയമുണ്ടായ സ്ഥലങ്ങളിലെ കിണറുകളെല്ലാം മലിനമായിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും പൂര്‍ണ്ണമായും കിണറുകള്‍ മാലിന്യമുക്തമായിട്ടില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ക്ലോറിനേഷന്‍ നടത്തിയ ആയിരത്തിലധികം കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ഇപ്പോള്‍ നടത്തിയ ക്ലോറിനേഷന്‍ മതിയായ രീതിയിലല്ല എന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. മലിനമായ കിണറുകള്‍ ആഴ്ചയില്‍ പല ദിവസങ്ങള്‍ ഇടവിട്ട് ക്ലോറിനേഷന്‍ നടത്തേണ്ടത് ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയബാധിത സ്ഥലങ്ങളിലെ കിണറുകളില്‍ വീണ്ടും പഠനം നടത്തേണ്ട ആവശ്യകതയാണ് പുതിയ കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്.