LiveTV

Live

Kerala

ഭൂമി വിണ്ടുകീറുന്നു, മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പ്രളയാനന്തരം വയനാട് വരള്‍ച്ചയിലേക്ക്

വയനാട് ജില്ലയില്‍ മഴമാറി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും കാലാവസ്ഥയില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.

ഭൂമി വിണ്ടുകീറുന്നു, മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പ്രളയാനന്തരം വയനാട് വരള്‍ച്ചയിലേക്ക്

പ്രളയാനന്തരം വയനാട് ജില്ല കടുത്ത വരള്‍ച്ചയിലേക്കെന്ന് സൂചന. ജില്ലയില്‍ നിലവില്‍ പകല്‍ സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പലയിടത്തും ഭൂമി വിണ്ടുകീറി വരണ്ടുണങ്ങിയിരിക്കുന്നു. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസവും നിലനില്‍ക്കുന്നു.

വയനാട് ജില്ലയില്‍ മഴമാറി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും കാലാവസ്ഥയില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. നിലവില്‍ പകല്‍ സമയത്ത് കടുത്ത ചൂടും രാത്രിയില്‍ നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. പുഴകളിലും തോടുകളിലും ജലനിരിപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ക്രമാതീതമായി താഴ്ന്ന അവസ്ഥയിലാണുള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസം പലയിടത്തും 29 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കടുത്ത വേനലില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. ഇതോടൊപ്പം ജില്ലയിലെ പലമേഖലകളിലും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

മണ്ണിലെ ജലാംശം കുറയുന്നതാണ് മണ്ണിരകള്‍ ഇത്തരത്തില്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നതും ജലനിരപ്പ് ക്രമാതീതമായി കുറയുന്നതും ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് നല്‍കുന്നത്.