LiveTV

Live

Kerala

കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ നടപടിക്ക് നീക്കം

വലിയ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് കേസെടുക്കാന്‍ സാധിക്കുമോയെന്ന് പൊലീസ് പരിശോധിക്കുന്നത്. പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി

കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ നടപടിക്ക് നീക്കം

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ചതില്‍ പി.സി ജോര്‍ജിനെതിരെ നടപടിക്ക് നീക്കം. പരാമര്‍ശമടങ്ങിയ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കി. പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമാണ് പി.സി ജോര്‍ജ് നടത്തിയത്. ബിഷപ്പ് തെറ്റുകാരനല്ലെന്നും പി.സി ജോര്‍ജ് എം.എല്‍.എ കോട്ടയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് കേസെടുക്കാന്‍ സാധിക്കുമോയെന്ന് പൊലീസ് പരിശോധിക്കുന്നത്. പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി.

പി.സിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരവേദിയിലും പി.സിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാര്‍ എം.എല്‍.എയുടെ കോലവും കത്തിച്ചു.