LiveTV

Live

Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ഡി.ജി.പിയും ഐ.ജിയും അട്ടിമറിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍

വൈക്കം ഡി.വൈ.എസ്പിയെ സ്വതന്ത്രമായി അന്വേഷിക്കാന്‍ ഡിജിപിയും റേഞ്ച് ഐജിയും അനുവദിക്കുന്നില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് കന്യാസ്ത്രീമാർ

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്  ഡി.ജി.പിയും ഐ.ജിയും അട്ടിമറിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍

ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഡി.ജി.പിയും എറണാകുളം റേഞ്ച് ഐ.ജിയും അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം നല്‍കുന്നില്ല. ബിഷപ്പിനെ രക്ഷിക്കാനാണ് ഡി.ജി.പി അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും കന്യാസ്ത്രീമാർ പറഞ്ഞു.

ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കാൻ ഉന്നത പൊലീസ് ഉദ്യോസ്ഥർ നീക്കം നടത്തിയ സാഹചര്യത്തിലാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കാട്ടി നാളെ ഹൈക്കോടതിയിൽ നല്‍കുന്ന സത്യവാങ്മൂലത്തിൽ ഡി.ജി.പിയെയും റേഞ്ച് ഐ.ജിയെയും പ്രതിചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടില്ലെന്നും ഡി.ജി.പി പ്രതികരിച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയ പി സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്.