LiveTV

Live

Kerala

‘പെണ്‍മക്കള്‍ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അവരെ തിരുവസ്ത്രം ധരിപ്പിക്കാതിരിക്കട്ടെ’

‘പെണ്‍മക്കള്‍ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അവരെ തിരുവസ്ത്രം ധരിപ്പിക്കാതിരിക്കട്ടെ’

ജലന്ധർ ബിഷപ്പിനെതിരായി ഉയര്‍ന്നുവന്ന ബലാത്സംഗ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സഭക്കെതിരെ കടുത്ത വിമര്‍ശനവുമായി ബെന്ന്യമിന്‍. പെൺമക്കളെ സുരക്ഷിതരായി കാണാൻ താൽപ്പര്യപ്പെടുന്നവര്‍ അവരെ മഠത്തില്‍ വിടാതിരിക്കലാണ് ഉത്തമെന്ന് അദ്ദേഹം പറഞ്ഞു.

ചിലര്‍ക്ക് കൂത്താടി രസിക്കാനും കൊന്നു തള്ളാനുമല്ല ദെെവം പെണ്‍മക്കളെ തരുന്നത്. സഭാസ്നേഹവും, ക്രിസ്തു സ്നേഹവുമൊക്കെ പറഞ്ഞ് മക്കളെ തിരുവസ്ത്രം അണിയിക്കുന്നവര്‍ അവരെ തിരികെ വീട്ടില്‍ കൊണ്ടു വരുന്നതാണ് നല്ലത്. കാരണം സഭ പുരുഷന്‍മാരുടേത് മാത്രമാണ്, അതാര്‍ക്കൊപ്പമാണ് നിലകൊള്ളുകയെന്നത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയില്‍ പൊലീസും ഭരണസംവിധാനങ്ങളും ബിഷപ്പിനനുകൂല നിലപാടെടുക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ കേസ് ചര്‍ച്ചയാകുന്നിനിടെ ഇന്ന് പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌).

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം...

Posted by Benyamin Benny on Sunday, September 9, 2018